എരുമേലിയിൽ നിയന്ത്രണം തെറ്റിയ കാർ സ്കൂട്ടർ യാത്രക്കാരനെയും റോഡിൽ നടന്നുവന്ന ആളെയും ഇടിച്ചിട്ടു ,പ്രപ്പോസ് സ്വദേശി സാജന് ഗുരുതരപരുക്ക്
അപകടത്തിന്റെ നടുക്കുന്ന സിസി ക്യാമറ ദൃശ്യങ്ങൾ…(വീഡിയോ)… കാറിടിച്ച് തത്സമയം റോഡിൽ നിന്നും സമീപത്തെ വീടിന്റെ മുറ്റത്തേക്ക് യാത്രക്കാരൻ തെറിച്ചു വീഴുന്ന നടുക്കുന്ന കാഴ്ച…
എരുമേലി :സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന് മുന്നിൽ ഇന്ന് (2025 സെപ്റ്റംബർ 20 ശനി) രാവിലെയാണ് അപകടം ഉണ്ടായത് .
നിയന്ത്രണം തെറ്റിയ കാർ സ്കൂട്ടർ യാത്രക്കാരനെയും റോഡിൽ നടന്നുവന്ന ആളെയും ഇടിച്ചിട്ട് വീടിന്റെ മതിൽ തകർത്താണ് നിന്നത്. അപകടത്തിൽ സ്കൂട്ടർ യാത്രകാരനായ പ്രപ്പോസ് കണ്ണങ്കര ഭാഗത്ത് താമസിക്കുന്ന സാജന് ഗുരുതര പരിക്കേറ്റു. റോഡിലൂടെ നടന്ന് പോയ യുവാവിനും പരുക്കുണ്ട്. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു. പിറ്റ് മാൻസ്ഗോപി ചേട്ടന്റെ വീടിന്റെ മതിൽ ഇടിച്ചാണ് വാഹനം നിന്നത്. സ്കൂട്ടർ കാറിന്റെ അടിയിൽ പെട്ടു കിടക്കുകയായിരുന്നു .പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അപകടത്തിന്റെ നടുക്കുന്ന സിസി ക്യാമറ ദൃശ്യങ്ങൾ…(വീഡിയോ)… കാറിടിച്ച് തത്സമയം റോഡിൽ നിന്നും സമീപത്തെ വീടിന്റെ മുറ്റത്തേക്ക് യാത്രക്കാരൻ തെറിച്ചു വീഴുന്ന നടുക്കുന്ന കാഴ്ച…