നവീകരിച്ച ഏന്തയാർ അക്ഷയാ കേന്ദ്രം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഏന്തയാർ(കോട്ടയം ) :ഏന്തയാർ അക്ഷയാ കേന്ദ്രം നവീകരിച്ച ഓഫീസ് കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആൻസി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു .ഏന്തയാർ കെ എസ് എഫ് ഇ ക്ക് സമീപമാണ് പുതിയ ഓഫീസ് പ്രവർത്തിക്കുന്നത് . ബ്ലോക്ക് പഞ്ചായത്ത് അംഗം കിരൺ രാജൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആർ രാജി ,അംഗങ്ങളായ ശാന്താ ഭായി ,ജിജോ കാരക്കാട്ട് ,അനു ഷിജു ,പി ജി ദിനേശ് ,ആന്റണി കടപ്ലാക്കൽ ,അക്ഷയ ബ്ലോക്ക് കോർഡിനേറ്റർ മായാദേവി ഇ ആർ എന്നിവർ പ്രസംഗിച്ചു .മജേഷ് ഏന്തയാർ സ്വാഗതവും പ്രിയ മാജേഷ് കൃതജ്ഞത പറഞ്ഞു


