എന്റ കേരളം പ്രദർശന വിപണന മേള ആധാർ അടക്കമുള്ള ഓൺലൈൻ സേവനങ്ങൾ തികച്ചും സൗജന്യം

സ്റ്റാൾ സന്ദർശിക്കുന്നവർക്കായി ജില്ലയിലെ അക്ഷയ സംരംഭകരുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും നറുക്കെടുപ്പും എല്ലാ ദിവസങ്ങളിലും ഒരുക്കിയിട്ടുണ്ട്

Apr 23, 2025
എന്റ കേരളം പ്രദർശന വിപണന മേള  ആധാർ അടക്കമുള്ള ഓൺലൈൻ സേവനങ്ങൾ തികച്ചും സൗജന്യം
ente keralam

കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് ഇന്ന് (ഏപ്രിൽ 24) ആരംഭിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ ഐ.ടി. മിഷൻ സ്റ്റാളിൽ എല്ലാ സർക്കാർ ഓൺലൈൻ സേവനങ്ങളും സേവനനിരക്കില്ലാതെ ലഭ്യമാക്കും . ഐ.ടി മിഷനും കോട്ടയം അക്ഷയ ജില്ലാ പ്രൊജക്റ്റും ചേർന്ന് ഒരുക്കിയിരിക്കുന്ന സ്റ്റാളിൽ പുതിയ ആധാർ എടുക്കൽ, പഴയ ആധാർ പുതുക്കൽ, പത്ത് വർഷം പൂർത്തിയാക്കിയ ആധാർ പുതുക്കൽ തുടങ്ങി എല്ലാ ആധാർ സേവനങ്ങളും ലഭ്യമാണ്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ എടുക്കാനുള്ള അവസരവുമുണ്ട്.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ - സ്മാർട്ട് സേവനങ്ങൾ ,റേഷൻ കാർഡ്, ഭക്ഷ്യ സുരക്ഷ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ജനന മരണ രജിസ്‌ട്രേഷൻ തുടങ്ങി എല്ലാ സർക്കാർ ഓൺലൈൻ സേവനങ്ങളും ഇവയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനുള്ള അവസരവും സ്റ്റാളിൽ നിന്ന് ലഭിക്കും.

സർക്കാരിന്റെ സൗജന്യ വൈഫൈ പദ്ധതിയായ കെഫൈ പൊതുജനങ്ങൾക്ക് പരിചയപെടുത്തുന്നതിനായി ഐ.ടി സ്റ്റാൾ പവിലിയൻ പരിസരത്തു സൗജന്യ വൈഫൈ സൗകര്യവും ഏർപെടുത്തിയിട്ടുണ്ട്. കൂടാതെ സംസ്ഥാന ഐ.ടി. മിഷന്റെ വിവിധ ഇ ഗവർണേൻസ് പദ്ധതികളായ ഇ -ഡിസ്ട്രിക് , പേപ്പർ രഹിത ഫയൽ സംവിധാനമായ ഇ -ഒഫീസ് തുടങ്ങിയ വിവിധ പ്രോജക്ടുകളുടെ പരിചയപെടുത്തലും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട് .

പൊതുജനങ്ങൾക്ക് സർക്കാർ വകുപ്പുകളുടെ സേവനങ്ങളേപ്പറ്റിയുള്ള സംശയ നിവാരണത്തിനായും പരാതികൾ അറിയിക്കുന്നതിനും സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് കോൾ സെന്ററിനേപ്പറ്റിയുള്ള പരിചയപ്പെടുത്തലും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട് . സ്റ്റാൾ സന്ദർശിക്കുന്നവർക്കായി ജില്ലയിലെ അക്ഷയ സംരംഭകരുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും നറുക്കെടുപ്പും എല്ലാ ദിവസങ്ങളിലും ഒരുക്കിയിട്ടുണ്ട്. പ്രതിദിന ക്വിസ് മത്സരവും സമ്മാനദാനവും ഇതോടൊപ്പം നടക്കുന്നുണ്ട്

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.