തൊഴിലുറപ്പു പദ്ധതി നിര്‍വഹണം; ഓംബുഡ്സ്മാന് പരാതി നല്‍കാം
വ്യക്തിഗത ആനുകൂല്യങ്ങൾ അനുവദിക്കുന്നതിലും അതിന്റെ വിനിയോഗത്തിലും നടക്കുന്ന ക്രമക്കേടുകളും, മറ്റു തൊഴിലുറപ്പ് പ്രവൃത്തികളിൽ നടക്കുന്ന വീഴ്‌ചകളും പോരായ്മകളും ഓംബുഡ്‌സ്‌മാൻ മുമ്പാകെ ഉന്നയിക്കാം
മലപ്പുറം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിർവ്വഹണം സംബന്ധിച്ച് തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണഭോക്താക്കള്‍ക്കും ഓംബുഡ്സ്‍മാന് പരാതികൾ നല്‍കാം. വ്യക്തിഗത ആനുകൂല്യങ്ങൾ അനുവദിക്കുന്നതിലും അതിന്റെ വിനിയോഗത്തിലും നടക്കുന്ന ക്രമക്കേടുകളും, മറ്റു തൊഴിലുറപ്പ് പ്രവൃത്തികളിൽ നടക്കുന്ന വീഴ്‌ചകളും പോരായ്മകളും ഓംബുഡ്‌സ്‌മാൻ മുമ്പാകെ ഉന്നയിക്കാം. തപാല്‍ വഴിയും വാട്ട്സ് ആപ്പ്, ഇ- മെയിൽ വഴിയും ഓംബുഡ്‌സ്‌മാൻ കാര്യാലയത്തില്‍ പരാതികള്‍ സ്വീകരിക്കും. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇത്തരത്തിലുള്ള മുന്നൂറോളം പരാതികളിലാണ് പദ്ധതിയുടെ മലപ്പുറം ജില്ലാ ഓംബുഡ്‌സ്‌മാൻ തീർപ്പ് കൽപ്പിച്ചിട്ടുള്ളത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പുറമെ കേന്ദ്ര സർക്കാറിന്റെ ഭവന പദ്ധതിയായ പി.എം.എ.വൈ (ഗ്രാമീണ്‍) സംബന്ധിച്ച പരാതികളും ഓംബുഡ്സ്മാന്‍ പരിഗണിക്കുന്നുണ്ട്. പരാതികള്‍ അയക്കേണ്ട വിലാസം : സി. അബ്‌ദുൽ റഷീദ്, ഓംബുഡ്‌സ്‌മാൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഡി.എസ്.എം.എസ് ബിൽഡിംഗ്, പി.ഒ അപ്പ് ഹിൽ, മലപ്പുറം - 676505. ഇ.മെയില്‍: [email protected], വാട്ട്സ് ആപ്പ് നമ്പര്‍: 9447529953, 9946672751.