ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വെബ്സൈറ്റ് ഉദ്ഘാടനം 29 ന്
ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വെബ്സൈറ്റ്
 
                                    തിരുവനന്തപുരം :ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ നിലവിലെ വെബ്‌സൈറ്റ് പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിൽ നവീകരിച്ചു പ്രവർത്തന യോഗ്യമാക്കിയിട്ടുണ്ട്. വെബ്‌സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ആഗസ്റ്റ് 29 നു ഉച്ചക്ക് 2.30-ന് മന്ത്രിയുടെ ചേംബറിൽ നിർവഹിക്കും. വകുപ്പിനെ കുറിച്ചും, വൈദ്യുത മേഖലയിലും, വൈദ്യുത സുരക്ഷയുമായി ബന്ധപ്പെട്ടും വകുപ്പ് കൈകാര്യം ചെയ്യുന്ന നിയമങ്ങളുടെയും സ്റ്റാൻഡേർഡുകളുടെയും റെഗുലേഷനുകളുടെയും അടിസ്ഥാനത്തിൽ നൽകി വരുന്ന സേവനങ്ങളെക്കുറിച്ചും സേവനങ്ങളുടെ സ്ഥിതിവിവര കണക്കുകളെക്കുറിച്ചും വളരെ ലളിതവും കാര്യക്ഷമവുമായ രീതിയിൽ പൊതുജനങ്ങൾക്ക് മനസിലാകുന്ന വിധത്തിൽ വെബ്‌സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. പ്രാഥമികമായി മലയാളത്തിലും ഇംഗ്ലീഷ് ഭാഷ തിരഞ്ഞെടുക്കുവാനുള്ള സൗകര്യത്തോടുകൂടിയും വികസിപ്പിച്ചിട്ടുള്ള വെബ്‌സൈറ്റിൽ വകുപ്പ് നൽകി വരുന്ന വിവിധ സേവനങ്ങളുടെ സ്ഥിതിവിവര കണക്കുകൾ അടങ്ങിയ ഡാഷ്‌ബോർഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. വെബ്‌സൈറ്റ് https://dei.kerala.gov.in/.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            