ഇ.പി.എഫ് എ.ടി.എമ്മുകൾ വഴി നേരിട്ടെടുക്കാൻ സൗകര്യമൊരുങ്ങുന്നു
ന്യൂഡൽഹി: എംപ്ളോയീസ് പ്രൊവിണ്ടന്റ് ഫണ്ട്(ഇ.പി.എഫ്) പദ്ധതിയിൽ അംഗമായവർക്ക് അർഹമായ തുക 2025 മുതൽ എ.ടി.എമ്മുകൾ വഴി നേരിട്ട് പിൻവലിക്കാൻ അവസരമൊരുങ്ങുന്നു. അക്കൗണ്ടിലുള്ള ആകെ തുകയുടെ പകുതിയാണ് ഇങ്ങനെ പിൻവലിക്കാൻ കഴിയുക. ഇ.പി.എഫ്.ഒയുടെ വെബ്സൈറ്റുവഴി നേരിട്ട് അപേക്ഷ നൽകി തുക പിൻവലിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ഇതിനായുള്ള ഐടി അനുബന്ധ നടപടികൾ പുരോഗമിക്കുകയാണെന്ന് തൊഴിൽ മന്ത്രാലയം സെക്രട്ടറി സുമിത ദവ്‌റ അറിയിച്ചു. മറ്റ് വിശദാംശങ്ങൾ പിന്നാലെ അറിയാനാവും.ഇ.പി.എഫ് ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കി തുക പെട്ടെന്ന് ഉപഭോക്താക്കളുടെ കൈവശം എത്തിക്കുകയാണ് ലക്ഷ്യം. നിലവിൽ അതത് ഓഫീസുകൾവഴി അപേക്ഷ നൽകി അനുമതി ലഭിച്ച ശേഷം ഇ.പി.എഫ് അക്കൗണ്ട് ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറുകയാണ് ചെയ്യുന്നത്. ഇതിന് കാലതാമസം നേരിടാറുണ്ട്. സാധാരണ എ.ടി.എം കാർഡുകൾക്ക് സമാനമായ കാർഡുകൾ ഇതിനായി ഇ.പി.എഫ്.ഒ നൽകിയേക്കും