വ്യവസായവകുപ്പിന്റെ ഇ–കൊമേഴ്‌സ് പോർട്ടൽ കെ ഷോപ്പി ഉദ്ഘാടനം ഇന്ന്
ഇ–കൊമേഴ്‌സ് പോർട്ടൽ കെ ഷോപ്പി
തിരുവനന്തപുരം:പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് വ്യവസായവകുപ്പ് ആരംഭിക്കുന്ന ഓൺലൈൻ ഇ–--കൊമേഴ്‌സ് പോർട്ടൽ കെഷോപ്പിയുടെ ഉദ്ഘാടനം വ്യാഴാഴ്ച വ്യവസായമന്ത്രി പി രാജീവ് നിർവഹിക്കും. പകൽ 12ന് ഹൈസിന്ത് ഹോട്ടലിലാണ് ഉദ്ഘാടനം. കെൽട്രോണിന്റെ സഹായത്തോടെ ബിപിടി (ബോർഡ് ഫോർ പബ്‌ളിക് സെക്ടർ ട്രാൻസ്‌ഫോർമേഷൻ) യുടെ മേൽനോട്ടത്തിലാണ് പോർട്ടൽ തയ്യാറാക്കിയത്.