തിരുവനന്തപുരം: പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് പൂർണമായി ഒഴിവാക്കി ഡിജിറ്റലാകാന്‍ മോട്ടര്‍ വാഹന വകുപ്പ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിക്കുകയാണ് . രണ്ടാം ഘട്ടത്തില്‍ ആർ സി ബുക്ക് പ്രിന്റിങ്ങും നിര്‍ത്തലാക്കുമെന്നു മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സി.എച്ച്.നാഗരാജു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായി ചുമതലയേറ്റതിനു പിന്നാലെയാണ് ഡിജിറ്റല്‍ സംവിധാനം വേഗത്തിലാക്കിയിരിക്കുന്നത്. ഇതുവരെ മൂന്നു സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രിന്റ് ചെയ്ത കാര്‍ഡുകളുടെ വിതരണം അവസാനിപ്പിച്ചത്. നാലാമത്തെ സംസ്ഥാനമായി കേരളം മാറുകയാണ് .
മൊബൈൽ ഫോണിൽ ഡിജി ലോക്കർ ആപ്പ് ഡൌൺലോഡ് ചെയ്ത് ഡ്രൈവിംഗ് ലൈസൻസ് അടക്കം എല്ലാ സർട്ടിഫിക്കറ്റുകളും സൂക്ഷിക്കാവുന്നതാണ് .മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ പരിശോധന വേളയിൽ ഡിജിലോക്കറിൽ ഡൌൺലോഡ് ചെയ്ത ലൈസൻസ് ഫോണിൽ കാണിച്ചാൽ മതി .
ആളുകള്‍ക്ക് ക്യൂ ആര്‍ കോഡ് ഉള്‍പ്പെടെ കാര്‍ഡിന്റെ കോപ്പി അക്ഷയകേന്ദ്രങ്ങളില്‍നിന്നു പ്രിന്റ് എടുത്തു കൈയില്‍ കരുതാനും സൗകര്യമുണ്ടാകും . നിലവില്‍ പ്രിന്റ് ചെയ്ത ലൈസന്‍സ് കാര്‍ഡാണ് എല്ലാവരും ഉപയോഗിക്കുന്നത് . ഡിജിറ്റലിലേക്കു പൂര്‍ണമായി മാറണമെങ്കില്‍ പ്രിന്റിങ് അവസാനിപ്പിക്കുക മാത്രമാണ് മാര്‍ഗമെന്ന് മോട്ടര്‍ വാഹന വകുപ്പ് പറയുന്നു