ഡോമിനിക് ജോബ് എരുമേലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്.
ERUMELY CO OPERATIVE BANK PRESIDENT

എരുമേലി :എരുമേലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയി ഡോമിനിക് ജോബ് ചെമ്പകത്തുങ്കലിനെ തെരഞ്ഞെടുത്തു.സി എ എം കരീം ചക്കാലക്കൽ ആണ് വൈസ് പ്രസിഡന്റ്. നിലവിലെ പ്രസിഡന്റ് സഖറിയ ഡോമിനിക് ചെമ്പകത്തുങ്കൽ അധ്യക്ഷത വഹിച്ചു.ബാങ്കിന്റെ പുരോഗതിയും നില നിൽപ്പും ആഗ്രഹിക്കുന്നവർ സംഘടിച്ചതിന്റെ ഫലമാണ് എരുമേലി സർവീസ് സഹകരണ ബാങ്കിലെ വിജയമെന്നും ഇതിന് പിന്നിൽ രാഷ്ട്രീയമോ തീരുമാനങ്ങളോ ഉദേശങ്ങളോ ഇല്ലെന്നും ബാങ്ക് സഹകരണ മുന്നണി കൺവീനർ സഖറിയ ഡോമിനിക് ചെമ്പകത്തുങ്കൽ യോഗത്തിൽ പറഞ്ഞു . നിലവിലെ പാനലിന്റെ തുടർച്ചയായാണ് മത്സരം നടന്നത്. സഹകാരികളെ എല്ലാവരെയും ഉൾക്കൊണ്ട് ആയിരുന്നു മുന്നോട്ട് പോയത്. എരുമേലി ബാങ്കിന്റെ പരിധിയിലെ എല്ലാ വിഭാഗങ്ങളിലും രാഷ്ട്രീയ പാർട്ടി കളിലും ഉൾപ്പെട്ടവർ ആദ്മാർത്ഥമായി ഈ പാനലിനെ സഹായിച്ചു. ഒരു മുന്നണിയോടും സഹായം അഭ്യർത്ഥിക്കാതെ തന്നെ അവർ പിന്തുണച്ചു.
ബാങ്കിന്റെ യശസ് ഉയർത്തിപ്പിടിക്കാൻ സഹകരിച്ച സഹായിച്ച എല്ലാവർക്കും നന്ദി രേഖപെടുത്തുന്നുവെന്നും സഖറിയ ഡോമിനിക് പറഞ്ഞു. റിട്ടേണിങ് ഓഫീസർ ജിൻസി. കെ. ചെറിയാൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.സുശീൽ കുമാർ പുതുപറമ്പിൽ. അബ്ദുൽ റസാഖ് പ്ലാമ്മൂട്ടിൽ. ബെന്നി ജോസഫ് നെടുംതകിടി, റെജി ജോൺ ആഫീസിൽ, അന്ന എൽസി ആന്റണി നാഗത്തുങ്കൽ, ത്രേസ്യാമ്മ മങ്കടന്താനം, പി. സുരേന്ദ്രൻ ,അനീഷ അജു മലയിൽ, ഗൗതം അനിൽ മറ്റത്തിൽ{ഡയറക്ടർ ബോർഡ് അംഗങ്ങൾ }സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഷെമീർ.വി. മുഹമ്മദ്. പുതിയ ഭാരവാഹികളെ അനുമോദിച്ചു.