ദീപ്തി - ബ്രെയിലി പദ്ധതിയുടെ പഠനോപകരണ വിതരണവും നവചന ചങ്ങാതി പദ്ധതി പരീക്ഷ ഫലപ്രഖ്യാപനവും
ഒക്ടോബർ 5 ന് പകൽ 12ന് കേരള സംസ്ഥാന അതോറിറ്റി അക്ഷരം ഹാളിൽ നടക്കുന്ന പരിപാടി ബഹു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം :കേരളസർക്കാർ നാലാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ദീപ്തി-ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ പഠനോപകരണ വിതരണോത്ഘാടനവും നവചേതന, ചങ്ങാതി പദ്ധതികളുടെ പരീക്ഷാഫല പ്രഖ്യാപനവും സംഘടിപ്പിക്കുന്നു. ഒക്ടോബർ 5 ന് പകൽ 12ന് കേരള സംസ്ഥാന അതോറിറ്റി അക്ഷരം ഹാളിൽ നടക്കുന്ന പരിപാടി ബഹു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എംഎൽഎ അധ്യക്ഷനാകുന്ന പരിപാടിയിൽ തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ എസ് വിശിഷ്ടാതിഥിയായിരിക്കും.