രണ്ടു ഗഡു ക്ഷേമപെൻഷൻ ഇന്നുമുതൽ
62 ലക്ഷത്തിലേറെപേർക്ക് 3200 രൂപവീതമാണ് ലഭിക്കുക
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു പെൻഷൻ ഇന്നു മുതൽ ലഭിക്കും. 62 ലക്ഷത്തിലേറെപേർക്ക് 3200 രൂപവീതമാണ് ലഭിക്കുക. ഇതിന് 1604 കോടിയാണ് സർക്കാർ അനുവദിച്ചത്. 26.62 ലക്ഷംപേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ എത്തും. ജനുവരിയിലെ പെൻഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്.