മാധ്യമ പ്രവര്‍ത്തകയോട് മോശമായി സംസാരിച്ച ധര്‍മജന്‍ ബോള്‍ഗാട്ടി മാപ്പ് പറയണം-കെയുഡബ്ല്യൂജെ
ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനോടാണ്

തിരുവനന്തപുരം: ചാനല്‍ പ്രതികരണത്തിനിടെ ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകയോട് മോശമായി സംസാരിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിച്ച് പത്രപവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യൂജെ. ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനോടാണ് ലൈവ് ടെലിഫോണ്‍ പ്രതികരണത്തില്‍ ധര്‍മജന്‍ അപമര്യാദയായി പ്രതികരിച്ചത്.
രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ ധര്‍മജന്‍ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചാണ് ചോദ്യം ഉന്നയിച്ചത്. സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ലൈംഗിക അതിക്രമ പരാതിയും ചോദിച്ചു. ഇതോടെയാണ് ധര്‍മജന്‍ ഫോണില്‍ മോശമായി സംസാരിച്ചത്.