ലഹരിവിരുദ്ധദിനത്തിൽ വിവിധ പരിപാടികളുമായി സാമൂഹ്യനീതി വകുപ്പ്
രജിസ്‌ട്രേഷൻ രാവിലെ 9 മുതലാണ്. വൈകിട്ട് നാലിന് ആസാദ് സേനയുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര നടക്കും
തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് സാമൂഹ്യനീതി വകുപ്പ് ലഹരി വിരുദ്ധത ആശയമാക്കി സംസ്ഥാനതല പരിപാടി സംഘടിപ്പിക്കുന്നു. നശാമുക്ത് ഭാരത് അഭിയാൻ, ആസാദ് സേന എന്നിവരുടെ സഹകരണത്തോടെ പാളയം അയ്യൻകാളി ഹാളിൽ നടക്കുന്ന പരിപാടി രാവിലെ ഒൻപതിന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്‌കൂൾ , കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ കലാമത്സരങ്ങൾ നടക്കും. പ്രസംഗം (മലയാളം, ഇംഗ്ലീഷ്), തീം ഡാൻസ്, മൈം, ചിത്ര രചന, പെയിന്റിങ് ഇനങ്ങളിലാണ് മത്സരം. രജിസ്‌ട്രേഷൻ രാവിലെ 9 മുതലാണ്. വൈകിട്ട് നാലിന് ആസാദ് സേനയുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര നടക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എം.എൽ.എ അധ്യക്ഷനായിരിക്കും.