‘അപകട രഹിത’ ഓഫിസുകളെ ആദരിക്കാൻ തീരുമാനമെടുത്ത് കെ.എസ്.ഇ.ബി
കെ.എസ്.ഇ.ബി. വൈദ്യുത അപകടങ്ങൾ കുറയ്ക്കാൻ ഇടപെടണമന്ന വകുപ്പു മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം: ജീവനക്കാരുടെ അനാസ്ഥയടക്കം വിവിധ കാരണങ്ങളാൽ വൈദ്യുത അപകടങ്ങൾ വർധിക്കുന്നതിനിടെ ‘അപകട രഹിത’ ഓഫിസുകളെ ആദരിക്കാൻ തീരുമാനമെടുത്ത് കെ.എസ്.ഇ.ബി. വൈദ്യുത അപകടങ്ങൾ കുറയ്ക്കാൻ ഇടപെടണമന്ന വകുപ്പു മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് കെ.എസ്.ഇ.ബിയുടെ ‘സീറോ ആക്സിഡന്റ്’ സെഷൻ, സബ് ഡിവിഷൻ, ഡിവിഷൻ ഓഫിസുകളെ തെരഞ്ഞെടുത്ത് ആദരിക്കാനുള്ള തീരുമാനം.അവാർഡ് ലഭിക്കുന്ന ഓഫിസുകളിൽ ഈ വിവരം എല്ലാവരും കാണുംവിധം പ്രദർശിപ്പിക്കണം. ആകെയുള്ള 776 സെക്ഷൻ ഓഫിസുകളിൽ 400ൽ അധികം സെക്ഷൻ ഓഫിസുകൾക്ക് കീഴിൽ 2023ൽ അപകടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടരഹിത ഓഫിസുകളുടെ മാതൃക മറ്റ് ഓഫിസുകൾ പിന്തുടരണമെന്ന സന്ദേശംകൂടി നൽകുകയാണ് ആദരിക്കലിന്റെ ലക്ഷ്യം. 2020ൽ-554, 2021-ൽ 563, 2022-ൽ 480, 2023-ൽ 401 എന്നിങ്ങനെ വൈദ്യുത അപകടങ്ങൾ ഉണ്ടായതായാണ്കണക്കുകൾ.