കരാർ നിയമനം
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക

എറണാകുളം : വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൻറെ കീഴിൽ കിഴക്കമ്പലം പഞ്ചായത്തിലെ അമ്പുനാട് പ്രവർത്തിക്കുന്ന പകൽവീട്ടിലെ കെയർടേക്കറുടെ ഒഴിവിലേക്ക് 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം പഞ്ചായത്തു പരിധിയിൽ സ്ഥിര താമസക്കാരായ 21 നും 45 നും മധ്യേ പ്രായമുളള വനിതകളായിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 048402677209.