ഷഹാസ് ഷാഹുൽ ഹമീദ് പറപ്പള്ളിൽ അനുശോചനയോഗം ആഗസ്റ്റ് നാലിന്
Condolence meeting at Shahaz Shahul Hamid Parapalli on 4th August

എരുമേലി :മരണപ്പെട്ട മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി ജില്ലാ സെക്രട്ടറിയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ഷഹാസ് ഷാഹുൽ ഹമീദ് പറപ്പള്ളിൽ അനുശോചനയോഗം ആഗസ്റ്റ് നാലിന് ഞായറാഴ്ച നടക്കും .ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് എരുമേലി മഹല്ല മുസ്ലിം ജമാ അത്ത് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ എം ഇ എസ് ജില്ലാ പ്രസിഡന്റ് എം എം ഹനീഫ അധ്യക്ഷത വഹിക്കും ,സർക്കാർ ചീഫ് വിപ്പ് ഡോ .എൻ ജയരാജ് എം എൽ എ ,ആന്റോ ആന്റണി എം പി ,അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ എന്നിവരും വിവിധ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും പങ്കെടുക്കും .