പത്തനംതിട്ടയിൽ നടുറോഡിൽ യുവാക്കൾ തമ്മിൽ കൂട്ടയടി
പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിനു സമീപമാണ് സംഭവമുണ്ടായത്.

പത്തനംതിട്ട : പത്തനംതിട്ടയിൽ നടുറോഡിൽ യുവാക്കൾ തമ്മിൽ കൂട്ടയടി. ടച്ചിങ്സിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിനു സമീപമാണ് സംഭവമുണ്ടായത്. മദ്യലഹരിയിലാണ് ബാറിനു പുറത്ത് കൂട്ടയടിയുണ്ടായത്.ഹെല്‍മറ്റ് ഉപയോഗിച്ച് രണ്ട് യുവാക്കളെ ക്രൂരമായി അടിച്ചു. മർദ്ദനമേറ്റ ഒരാളുടെ തലയ്ക്ക് പൊട്ടലുണ്ട്. സംഭവത്തിൽ രണ്ട് പേര്‍ പൊലീസ് പിടിയില്‍. അടികൊണ്ടവര്‍ ആശുപത്രിയില്‍ ഡോക്ടറെയും പൊലീസുകാരെയും അസഭ്യം പറഞ്ഞു. ബാറിനുളളിലെ തര്‍ക്കമാണ് പുറത്ത് അടിയില്‍ കലാശിച്ചത്.