കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ സി​ഗ​ര​റ്റ് ക​ട​ത്ത്

Jul 24, 2024
കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ സി​ഗ​ര​റ്റ് ക​ട​ത്ത്
cigarette-smuggling-in-ksrtc-bus

കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ സി​ഗ​ര​റ്റ് ക​ട​ത്ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കോ​ഴി​ക്കോ​ടേ​ക്ക് വ​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ എ​ക്‌​സ്പ്ര​സ് ബ​സി​ലാ​യി​രു​ന്നു സി​ഗ​ര​റ്റ് ക​ട​ത്ത്. ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം.

എ​ണ്‍​പ​ത് പാ​ക്ക​റ്റ് സി​ഗ​ര​റ്റ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ വി​ജി​ല​ൻ​സ് വി​ഭാ​ഗ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ത് പി​ന്നീ​ട് സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പി​ന് കൈ​മാ​റി. ബ​സി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗി​ന​ക​ത്താ​ണ് സി​ഗ​ര​റ്റ് ക​ണ്ടെ​ത്തി​യ​ത്.

അ​തേ​സ​മ​യം ഈ ​ബാ​ഗ് ആ​രു​ടേ​താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സി​ഗ​ര​റ്റി​നെ കു​റി​ച്ച് അ​റി​യി​ല്ലെ​ന്നാ​ണ് ക​ണ്ട​ക്ട​ർ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച​ത്. എ​ങ്കി​ലും ബ​സി​ൽ നി​യ​മ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് ക​ണ്ട​ക്ട​റാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം.
ക​ണ്ടെ​ക്ട​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ വി​ജി​ല​ന്‍​സ് ഇ​ൻ​സ്‌​പെ​ക്ട‍​ർ വി​ജി​ല​ന്‍​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​ക്ക് ശി​പാ​ര്‍​ശ ന​ല്‍​കി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.