സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം .സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യത. മുഴുവൻ ജില്ലകളും മഴ ശക്തമാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മഴ കനത്തതോടെ ജാഗ്രതയിലാണ് സംസ്ഥാനം. മധ്യ വടക്കൻ കേരളത്തിൽ മഴ ശക്തമാകും 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് കാസർഗോഡ് കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം ഇടുക്കി എറണാകുളം കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ട് ആണ്. മലബാർ മേഖലയിലെ ജില്ലകളിൽ മഴ ശക്തമായി തുടരുന്നു.കോഴിക്കോട് 36 പേരാണ് ദുരിദാശ്വാസ ക്യാമ്പിൽ കഴിയുന്നത്. താഴന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വിനോദ സഞ്ചാരകേദ്രങ്ങളിൽ പ്രവേശനം വിലക്കിയിട്ടുണ്ട്. വയനാട് നൂൽപ്പുഴയിൽ 4 ദുരിതാശ്വാ ക്യാമ്പുകൾ ആരംഭിച്ചു. 23 കുടുംബങ്ങളെ വിവിധയിടങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മുത്തങ്ങയിൽ ദേശീയ പാതയിൽ വെള്ളം കയറി.കൽപ്പറ്റ ബൈപ്പാസിലേക്ക് മലമുകളിലെ കുളം തകർന്ന് വെള്ളം ഇരച്ചെത്തിയത് മൂലം ഗതാഗതം സ്തംഭിച്ചു. റോഡരികിൽ മണ്ണിടിച്ചിലുമുണ്ടായി. ഫയർഫോഴ്സ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു. മാനന്തവാടി താലൂക്കിലാണ് അതി ശക്തമഴ രേഖപ്പെടുത്തിയത്.