ചാല കട്ടിങ്ങ് റെയില്‍വെ ഓവര്‍ബ്രിഡ്ജ്: ഉടന്‍ പ്രവൃത്തി തുടങ്ങാന്‍ തീരുമാനം
കണ്ണൂര്‍ നിയോജക മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനത്തിന് പൊതുമരാമത്ത് റസ്സ്ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
കണ്ണൂര്‍ ചാല കട്ടിങ്ങ് റെയില്‍വെ ഓവര്‍ബ്രിഡ്ജ്, കോടതി കെട്ടിടം എന്നിവയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. കണ്ണൂര്‍ നിയോജക മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനത്തിന് പൊതുമരാമത്ത് റസ്സ്ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. തെക്കീ ബസാര്‍ ഫൈ്‌ളഓവര്‍, സിറ്റി റോഡ് പദ്ധതി, പുളിക്കോംപാലം, കോയ്യോട്ട് പാലം, അയ്യാരകത്ത് പാലം, കുറുവ പാലം എന്നിവയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാനും ഇതിനകം ആരംഭിച്ച പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനും തീരുമാനിച്ചു.
യോഗത്തില്‍ പൊതുമരാമത്ത് റോഡ് മെയിന്‍നന്‍സ് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സുനിൽ കൊയിലേരിയൻ പാലങ്ങൾ വിഭാഗം എക്സി. എഞ്ചിനിയർ ഹരീഷ് മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.