കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ്: കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകള്‍ക്ക് പങ്കെടുക്കാം

Jan 9, 2026

തിരുവനന്തപുരത്ത് ജനുവരി 19 മുതല്‍ 21 വരെ നടക്കുന്ന കാര്‍ണിവല്‍ ഓഫ് ദി ഡിഫന്റ്- ഭിന്നശേഷി സര്‍ഗോത്സവത്തിന്റെ ഭാഗമായുള്ള സവിശേഷ സ്‌പോര്‍ട്‌സില്‍ കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകള്‍ക്ക് പങ്കെടുക്കാന്‍ അവസരം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഭിന്നശേഷി സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ ജില്ലയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍, സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തവര്‍, ദേശീയ/അന്തര്‍ദേശീയ തലങ്ങളില്‍ പങ്കെടുത്തവര്‍ക്ക് അപേക്ഷിക്കാം. ഒരാള്‍ക്ക് അതലറ്റിക് വിഭാഗത്തില്‍ പരമാവധി രണ്ട് ഇനത്തില്‍ മാത്രമേ മത്സരിക്കാന്‍ സാധിക്കൂ.

ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 400 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിലും, ഡ്വാര്‍ഫ് വിഭാഗത്തിപ്പെട്ടവര്‍ക്ക് ഷോട്ട്പുട്ട് ഇനത്തിലുമാണ് അവസരം. രജിസ്റ്റര്‍ ചെയ്ത് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമെ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ. താത്പര്യമുള്ളവര്‍ ജനുവരി 14 നകം അപേക്ഷ, യുഡിഐഡി കാര്‍ഡ്/ഭിന്നശേഷി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ജനന തിയതി തെളിയിക്കുന്ന രേഖ, ഭിന്നശേഷി സ്‌പോര്‍ട്‌സ് ഇനത്തില്‍ ജില്ലയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ സംസ്ഥാന, ദേശീയ അന്തര്‍ദേശീയ തലത്തിലെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജനുവരി 14 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സാമൂഹ്യനീതി ഓഫീസിലോ, [email protected] ലോ, അപേക്ഷ നല്‍കണം. അപേക്ഷ ഫോം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍- 7034029300 /9387388887