നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് കാലിക്കറ്റ് ജേതാക്കൾ
കേരള യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനം നേടി. എം.ജി യൂണിവേഴ്സിറ്റിക്കാണ് മൂന്നാം സ്ഥാനം
അങ്കമാലി: ഓൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി വനിതാവിഭാഗം നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേതാക്കളായി. കൊരട്ടി പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ക്യാമ്പസിൽ 46 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ കേരള യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനം നേടി. എം.ജി യൂണിവേഴ്സിറ്റിക്കാണ് മൂന്നാം സ്ഥാനം. സമ്മാനദാന ചടങ്ങിൽ ഫാ.ജിമ്മി കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ചു. അർജുന അവാർഡ് ജേതാവ് ടോം ജോസഫ് ട്രോഫികൾ വിതരണം ചെയ്തു. ഡോ.വി.പി.സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി .കേരള നെറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി എസ്. നജുമുദ്ദീൻ, നൈപുണ്യ കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ.പോളച്ചൻ കൈത്തോട്ടുങ്കൽ , കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.കെ.പി.മനോജ് പ്രസംഗിച്ചു.