ഭക്ഷ്യവിഭവങ്ങളുടെ നിർമാണ പരിശീലനവും ബ്യൂട്ടീഷൻ കോഴ്സും
പത്തുദിന പരിശീലനത്തിന്റെയും മുപ്പതു ദിവസത്തെ ബ്യൂട്ടിഷന്‍ കോഴ്സിന്റെയും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2024-25ല്‍ ഉള്‍പ്പെടുത്തി മണിമല, കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, എരുമേലി, കൂട്ടിക്കല്‍, കോരുത്തോട് എന്നീ പഞ്ചായത്തുകളിലെ യുവതികള്‍ക്കായി സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യവിഭവങ്ങളുടെ നിര്‍മാണത്തില്‍ പത്തുദിന പരിശീലനത്തിന്റെയും മുപ്പതു ദിവസത്തെ ബ്യൂട്ടിഷന്‍ കോഴ്സിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോഷി മംഗലം, ഡാനി ജോസ്, ബിഡിഒ എസ്. ഫൈസല്‍, ജോയിന്റ് ബിഡിഒ ടി.ഇ. സിയാദ്, വ്യവസായവകുപ്പ് മേധാവി കെ.കെ. ഫൈസല്‍, ട്രെയിനര്‍മാരായ ദീപാ റെനി, ജയമോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.