ബിപിഎല്‍ വിഭാഗത്തിനുള്ളവര്‍ക്ക് സൗജന്യ കെഫോണ്‍ കണക്ഷന് വേണ്ടി ഇപ്പോള്‍ അപേക്ഷിക്കാം
റേഷന് കാര്ഡ് ഉടമയുടെ പേരിലാണ് അപേക്ഷ നല്കാന് സാധിക്കുക.ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.

തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്ക്ക് സൗജന്യ അതിവേഗ ഇന്റര്നെറ്റ് സേവനം നല്കുന്ന കെഫോണ് പദ്ധതിയില് കണക്ഷനെടുക്കാന് ഇപ്പോള് അപേക്ഷിക്കാം.
ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.
റേഷന് കാര്ഡ് ഉടമയുടെ പേരിലാണ് അപേക്ഷ നല്കാന് സാധിക്കുക. ഇതിനായി https://selfcare.kfon.co.in/ewsenq.php എന്ന ലിങ്കിലൂടെ അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമര്പ്പിച്ചുകൊണ്ട് സൗജന്യ ബിപിഎല് കണക്ഷനായി അപേക്ഷിക്കാവുന്നതാണെന്നാണ് അറിയിപ്പ്. കണക്ഷന് ആവശ്യമുള്ള സ്ഥലം കൃത്യമായി മാപ്പില് മാര്ക്ക് ചെയ്യുവാനുള്ള സൗകര്യവും നല്കിയിട്ടുണ്ട്.മഞ്ഞ റേഷന് കാര്ഡ് ഉടമകള്ക്കാണ് സൗജന്യ കണക്ഷനുവേണ്ടി അപേക്ഷിക്കാന് സാധിക്കുക. ആദ്യം അപേക്ഷിക്കുന്നവര്ക്ക് ആദ്യം എന്ന രീതിയിലായിരിക്കും സേവനങ്ങള് നല്കുക. നിലവില് കെഫോണ് സേവനങ്ങള് ലഭ്യമായിട്ടുള്ള പ്രദേശങ്ങള്ക്ക് മുന്ഗണന. അപേക്ഷകരുടെ വിവരങ്ങളിലുണ്ടായ അപൂര്ണത കാരണം നേരത്തേ കണക്ഷന് നല്കാന് സാധിക്കാതിരുന്ന ബിപിഎല് കുടുംബങ്ങളിലുള്ളവര്ക്കും നേരിട്ട് കണക്ഷന് വേണ്ടി അപേക്ഷിക്കാനും കെഫോണ് കണക്ഷന് ലഭ്യമാക്കാനും ഓൺലൈൻ അപേക്ഷയിലൂടെ കഴിയും.