ആമയൂർ കൂട്ടകൊലപാതക കേസ് :പ്രതി റെജി കുമാറിന്റ വധശിക്ഷ റദ്ദാക്കി
പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയിൽ അധികൃതരുടെ റിപ്പോർട്ട് പരിഗണിച്ചാണ് വധശിക്ഷ റദ്ദാക്കിയത്

ന്യൂഡൽഹി : ഹൈക്കോടതിയുടെ വിധി സുപ്രീം കോടതിയാണ് റദ്ദാക്കിയത്. പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയിൽ അധികൃതരുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്. ഭാര്യ ലിസിയെയും നാല് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയതാണ് കേസ്. പ്രതിയുടെ 16 വര്‍ഷമായുള്ള നല്ലനടപ്പ് പരിഗണിച്ചാണ് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയത്. പ്രതിക്കെതിരെ ബലാത്സംഗം കൊലപാതകം എന്നീ കുറ്റങ്ങളില്‍ ചുമത്തിയിരുന്ന ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും.
2008 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ഭാര്യ ലിസി, മക്കളായ അമല്യ, അമല്‍, അമലു, അമന്യ എന്നിവരെ റെജികുമാര്‍ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു.
ഭാര്യയെയും മക്കളെയും മൂന്നു ഘട്ടമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിലും അമലിന്റെയും അമന്യയുടെയും മൃതദേഹങ്ങള്‍ വീട്ടിനടുത്തുള്ള പൊന്തക്കാട്ടിലും അമലു, അമന്യ എന്നിവരുടേത് വീട്ടിനുള്ളിലുമായിരുന്നു കണ്ടെത്തിയത്.