വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കര്‍ഷകരല്ലെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി
Bishop Joseph Pamplani says farmers are not the cause of Wayanad landslide disaster
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായതിന് കാരണം കര്‍ഷകരല്ലെന്ന് സിറോ മലബാര്‍ സഭ തലശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംപ്ലാനി .ആഗോള താപനം, നിബിഢ വനമേഖലയിലുണ്ടായ അതിതീവ്ര മഴ തുടങ്ങിയവയാണ് കാരണം.
പാറമട ഖനനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത്തരം മേഖലയില്‍ തടസമുണ്ടായില്ലെന്നത് വിരോധാഭാസമാണ്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെയും എതിര്‍ത്ത മുന്‍ നിലപാടില്‍ തന്നെയാണിപ്പോഴും. ഈ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന് പറയുന്നത് ദുരന്തത്തെ നിസാരവത്കരിക്കുന്നതിന് തുല്യമാണ്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കനുസൃതമായി തീരുമാനം എടുക്കണമെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു.
തീരുമാനം ജനോപകാരമായതാകണം. വയനാട്ടില്‍ 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കെസിബിസി പ്രഖ്യാപിച്ചിരുന്നു.ഉടന്‍ തന്നെ വയനാട് യോഗം ചേര്‍ന്ന് രൂപരേഖ തയാറാക്കും. സര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അപ്രായോഗികമാണ്. സംസ്ഥാനത്തെ സാമൂഹ്യ സാഹചര്യത്തില്‍ അതിന് പ്രസക്തിയില്ലെന്നും ബിഷപ്പ് പറഞ്ഞു.