സംസ്ഥാന റവന്യൂ / സർവെ അവാർഡുകൾ പ്രഖ്യാപിച്ചു
മികച്ച ജില്ലാ കളക്ടറായി ഉമേഷ് എൻ എസ് കെ (എറണാകുളം) യും മികച്ച സബ് കളക്ടറായി മീര കെ (ഫോർട്ട് കൊച്ചി) യുംഎരുമേലി തെക്ക് വില്ലേജ് ഓഫീസർ കെ കെ അനിൽ മികച്ച വില്ലേജ് ഓഫീസറായും

റവന്യു വകുപ്പിന്റെയും സർവേ വകുപ്പിന്റെയും അവാർഡുകൾ പ്രഖ്യാപിച്ചു. റവന്യൂ അവാർഡ്സ് 2025 ൽ മികച്ച ജില്ലാ കളക്ടറായി ഉമേഷ് എൻ എസ് കെ (എറണാകുളം) യും മികച്ച സബ് കളക്ടറായി മീര കെ (ഫോർട്ട് കൊച്ചി) യും എരുമേലി തെക്ക് വില്ലേജ് ഓഫീസർ കെ കെ അനിൽ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു . തൃശൂർ കളക്ടറേറ്റ് മികച്ച കളക്ടറേറ്റിനുള്ള അവാർഡിനർഹമായി. ഫെബ്രുവരി 24 റവന്യൂ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും.
മികച്ച റവന്യൂ ഡിവിഷണൽ ഓഫീസർ - വിനീത് ടി കെ (നെടുമങ്ങാട്)
മികച്ച റവന്യൂ ഡിവിഷണൽ ഓഫീസ് - ഫോർട്ട് കൊച്ചി
മികച്ച ഡെപ്യൂട്ടി കളക്ടർ (ജനറൽ) – 1. ദേവകി കെ (വയനാട്)
2. അജേഷ് കെ (കോഴിക്കോട്)
മികച്ച ഡെപ്യൂട്ടി കളക്ടർ (എൽ ആർ) – ഡോ. എം. സി. റെജിൽ, പാലക്കാട്
മികച്ച ഡെപ്യൂട്ടി കളക്ടർ (ആർ ആർ) – അബ്ബാസ് വി ഇ, എറണാകുളം
മികച്ച ഡെപ്യൂട്ടി കളക്ടർ (എൽ എ) – അമൃതവല്ലി ഡി, തൃശൂർ
മികച്ച തഹസിൽദാർ (പ്രിൻസിപ്പൽ) – സുനിത ജേക്കബ് (തൃശൂർ), ശ്രീജിത്ത് എസ് (കൊച്ചി), നാസർ കെ എം (ചേർത്തല)
മികച്ച താലൂക്ക് ഓഫീസ് – തൊടുപുഴ
മികച്ച തഹസിൽദാർ (എൽ ആർ) – സുനിൽകുമാർ കെ (മീനച്ചിൽ), ശ്രീകല എ എസ് (നെയ്യാറ്റിൻകര)
മികച്ച തഹസിൽദാർ (എൽ ടി) – അജയകുമാർ കെ (മഞ്ചേരി), വിജേഷ് എം (കൂത്തുപറമ്പ്)
മികച്ച സ്പെഷ്യൽ തഹസിൽദാർ (ആർ ആർ) – സി ഗീത (വടകര, കൊയിലാണ്ടി)
മികച്ച സ്പെഷ്യൽ തഹസിൽദാർ (ലാൻഡ് അക്വസിഷൻ) – ജയന്തി സി ആർ (തൃശൂർ), സൗമ്യ പി കെ (ആലപ്പുഴ)
മികച്ച സ്പെഷ്യൽ തഹസിൽദാർ (എൽഎ എൻഎച്ച്) – ദീപ പി വി (മലപ്പുറം)
മികച്ച വില്ലേജ് ഓഫീസുകൾ
തിരുവനന്തപുരം – തിരുമല
കൊല്ലം – കൊട്ടാരക്കര
പത്തനംതിട്ട – കോന്നി
ആലപ്പുഴ – ആലാ
കോട്ടയം – വൈക്കം
ഇടുക്കി – കരുണാപുരം
എറണാകുളം – വാളകം
തൃശൂർ - തൃശൂർ
പാലക്കാട് – കരിമ്പുഴ 1
മലപ്പുറം – ഊരകം
കോഴിക്കോട് – കിഴക്കോത്ത്
വയനാട് – നെന്മേനി
കണ്ണൂർ - കണ്ണൂർ 1
കാസർഗോഡ് – ബംബ്രാണ
ഡിജിറ്റൽ സർവെയുടെ ബെസ്റ്റ് പെർഫോർമർ അവാർഡുകൾക്ക് അർഹരായവർ
ജില്ലാ കളക്ടർ - കെ ഇമ്പശേഖർ (കാസർഗോഡ്)
ജില്ലാ നോഡൽ ഓഫീസർ - മീര കെ (ഫോർട്ട് കൊച്ചി)
സർവെ ഭൂരേഖ വകുപ്പിൽ മികച്ച സേവനം കാഴ്ചവെച്ച ജീവനക്കാർക്കുള്ള അവാർഡ് (സംസ്ഥാനതലം)
ഡെപ്യൂട്ടി ഡയറക്ടർ - സലീം എസ് (കൊല്ലം)
അസിസ്റ്റന്റ് ഡയറക്ടർ - രാജീവൻ പട്ടത്താരി (മലപ്പുറം)
റീസർവെ സൂപ്രണ്ട് – ആരിഫുദീൻ എം (നെടുമങ്ങാട്)
സർവെ സൂപ്രണ്ട് (ജില്ലാ എസ്റ്റാബ്ലിഷ്മെന്റ്) – ഗീതാമണിയമ്മ എം എസ് (പത്തനംതിട്ട)
മികച്ച പ്രവർത്തനം കാഴ്ചവെച്ച ഓഫീസുകൾക്കുള്ള അംഗീകാരം
1. അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് തൃക്കാക്കര, എറണാകുളം
2. റീസർവേ സൂപ്രണ്ട് ഓഫീസ് - സുൽത്താൻ ബത്തേരി, വയനാട്