എരുമേലിയിൽ രാസ കുങ്കുമം വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി,
പമ്പയിലും സന്നിധാനത്തും ചെറിയ ഷാംപൂ പാക്കറ്റുകള്‍ക്കും രാസ കുങ്കുമത്തിനും വിലക്ക്:ഹൈക്കോടതി
കൊച്ചി: മണ്ഡല മകരവിളക്ക് ഉത്സവം കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും ചെറിയ ഷാംപൂ പാക്കറ്റുകള്‍ക്കും രാസ
കുങ്കുമത്തിനും ഹൈക്കോടതി വിലക്ക്. പ്ലാസിക് ഉപയോഗം പരിസ്ഥിതിക്ക്
ദോഷമെന്ന് കാട്ടിയാണ് ജസ്റ്റിസ് രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍
എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദേശംഎരുമേലിയിലും രാസ കുങ്കുമം
വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി.
മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലം ആസന്നമായിരിക്കെ ഇതുമായി ബന്ധപ്പെട്ട
വിഷയങ്ങള്‍ പരിശോധിക്കുകയായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച്. തീര്‍ഥാടനത്തിനുള്ള 52 ഇടത്താവളങ്ങളിലെയും ഒരുക്കങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡിനു കോടതി നിര്‍ദേശം
നല്‍കി.ഇടത്താളവങ്ങളിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് സ്‌പെഷല്‍ കമ്മീഷണര്‍
സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിര്‍ദേശം.
ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് സീസണ്‍ 15ന് ആരംഭിക്കും.


