ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി രജിസ്‌ട്രേഷൻ അക്ഷയ കേന്ദ്രങ്ങളിൽ വഴി നടപ്പാക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കത്ത് നൽകി
ത്രിതല പഞ്ചായത്തുകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചും രെജിസ്ട്രേഷന് സൗകര്യം ഉറപ്പു വരുത്തുന്നതാണെന്ന്

തിരുവനന്തപുരം: ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി രജിസ്‌ട്രേഷൻ അക്ഷയ കേന്ദ്രങ്ങളിൽ വഴി നടപ്പാക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കത്ത് നൽകി.70 വയസ് പൂർത്തിയായവർക്കുള്ള വരുമാനപരിധി നോക്കാത്ത കേന്ദ്ര സർക്കാർ പദ്ധതി ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത് .ഈ പദ്ധതി കേരളത്തിലെ 2800 ല്പരം വരുന്ന അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാമെന്നാണ് അക്ഷയ ഡയറക്ടർ സന്ദീപ് കുമാർ ഐ എ എസ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എസ്‌സിക്യൂട്ടീവ് ഡയറക്ടർക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത് .ത്രിതല പഞ്ചായത്തുകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചും രെജിസ്ട്രേഷന് സൗകര്യം ഉറപ്പു വരുത്തുന്നതാണെന്ന് അക്ഷയ സ്റ്റേറ്റ് ഡയറക്ർ ഉറപ്പു നൽകിയിട്ടുണ്ട് ..