ആശ്വാസം ;70 കഴിഞ്ഞവർക്ക് ആരോഗ്യഇൻഷുറൻസ് സഹായം നഷ്ട്ടപ്പെടില്ല :ആരോഗ്യ വകുപ്പ്
തിരുവനന്തപുരം :ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേർന്ന 70 വയസ് കഴിഞ്ഞവർക്ക് കാസ്പ് പദ്ധതിയിലുള്ള ആനുകൂല്യം നഷ്ട്ടപ്പെടില്ലന്ന് ആരോഗ്യവകുപ്പ് .ഇത് സംബന്ധിച്ച് ഇ പാനൽ ചെയ്ത ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി .കേന്ദ്രപദ്ധതിയിൽ ചേർന്നവർക്ക് കേരളത്തിൽ തുടർചികിത്സ നൽകേണ്ടന്ന തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധവും വാർത്തയും ആയ പശ്ചാത്തലത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിർദേശം .വ്യക്തമായ മാർഗ നിർദേശങ്ങൾ ലഭ്യമാകാത്തതിനാൽ കേരളത്തിൽ ഔദ്യോഗികമായി ആയുഷ്മാൻ ഭാരത് പദ്ധതിയിൽ രെജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ല .ഇതിനിടെയാണ് റജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട വിവാദം ഉയർന്നത് .