പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമത്തിന് കര്‍ശനനടപടി സ്വീകരിക്കും

Jan 21, 2026
പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമത്തിന് കര്‍ശനനടപടി   സ്വീകരിക്കും



ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിസുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഓടന്‍മൂല ഉന്നതിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗ വിഭാഗത്തില്‍പ്പെട്ട ഏഴ് കുടുംബങ്ങള്‍ക്ക് അനുവദിച്ച വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍. സര്‍ക്കാര്‍ അനുവദിച്ച നാല് ലക്ഷം രൂപയില്‍ 3.60 ലക്ഷം കരാറുകാരന്‍ അനധികൃതമായി കൈപറ്റിയതായും, പല വീടിന്റെയും തറപ്പണിയും ലിന്റല്‍  വര്‍ക്കും മാത്രമാണ് പൂര്‍ത്തിയായതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.അദാലത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമമായി കണക്കാക്കി കുറ്റക്കാരനെതിരെ  കര്‍ശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.