അരുൺ മാത്യു മുക്കുഴി ചെമ്പേരി നിര്യാതനായി

സംസ്‌കാരശുശ്രൂഷകൾ നാളെ (25.01.2025) ഉച്ചകഴിഞ്ഞ് 03.00 മണിക്ക്

Jan 24, 2025
അരുൺ മാത്യു മുക്കുഴി ചെമ്പേരി നിര്യാതനായി
arun mukkuzhy

ചെമ്പേരി: കേരള കോൺഗ്രസ്-എം ഇരിക്കൂർ നിയോജക മണ്ഡലം സെക്രട്ടറിയും കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ സണ്ണി മുക്കുഴി-മോളി ദമ്പതികളുടെ മകൻ അരുൺ മാത്യു (37) അന്തരിച്ചു. മൃതസംസ്‌കാരശുശ്രൂഷകൾ നാളെ (25.01.2025) ഉച്ചകഴിഞ്ഞ് 03.00 മണിക്ക് ചെമ്പേരി അമ്പഴത്തുംചാലുള്ള സ്വഭവനത്തിൽ ആംഭിക്കുന്നതും തുടർന്ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക സിമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്. പൊതുദർശനത്തിനുള്ള സൗകര്യം ഇന്ന് വൈകുന്നേരം 05.00 മണി മുതൽ സ്വഭവനത്തിൽ ഉണ്ടായിരിക്കുന്നതാണ് ഭാര്യ: മെർളി പുളിങ്ങോം ഇടശേരിക്കാട്ടിൽ കുടുംബാംഗം (ചെറുപുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് സ്റ്റാഫ്). മകൻ: കെൻ്റിക് (രണ്ട് വയസ്). സഹോദരങ്ങൾ: അമൽ മാത്യു (കുവൈറ്റ്), ഫാ.അഖിൽ മാത്യു മുക്കുഴി (ഡയറക്ടർ, കെസിവൈഎം, തലശേരി അതിരൂപത, ബർസാർ, സാൻജോസ് മെട്രോപോളിറ്റൻ സീനിയർ സെക്കൻഡറി സ്കൂൾ, തലശേരി) 

കേരള കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി എം പി യുടെ 
അനുശോചന സന്ദേശം :
"കണ്ണൂർ ചെമ്പന്തൊട്ടി മണ്ഡലം യൂത്ത് ഫ്രണ്ട് (എം) പ്രസിഡന്റായ പ്രിയപ്പെട്ട അരുൺ മാത്യു മുക്കുഴിയുടെ അകാല നിര്യാണത്തിൽ അനുശോചനമർപ്പിക്കുന്നു. പ്രിയപ്പെട്ട അരുണിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും കണ്ണൂർ ജില്ലയിലെ പാർട്ടി പ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നു. കേരള വിദ്യാർത്ഥി കോൺഗ്രസിലൂടെ കടന്നുവന്ന് യൂത്ത് ഫ്രണ്ട് (എം) ചെമ്പത്തൊട്ടി മണ്ഡലം പ്രസിഡണ്ടായിരിക്കയാണ് പ്രിയപ്പെട്ട അരുണിനെ നമുക്ക് നഷ്ടമാകുന്നത്.
എപ്പോഴും പുഞ്ചിരി തൂക്കി കാണപ്പെട്ട ഊർജസ്വലനായ യുവ നേതാവായിരുന്നു പ്രിയപ്പെട്ട അരുൺ. അദ്ദേഹത്തിന്റെ വിവാഹ വേളയിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചത് ഇന്നലെ കഴിഞ്ഞതുപോലെ ഓർമ്മയിൽ ഒരു നൊമ്പരമായി അവശേഷിക്കുന്നു.
ആകസ്മികമായി അരുൺ നമ്മെ വിട്ടുപിരിയുമ്പോൾ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. വേർപാടിന്റെ വേദന താങ്ങാനുള്ള കരുത്ത് അരുൺയുടെ കുടുംബത്തിന് ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആദരാഞ്ജലികൾ"
കണ്ണൂർ:- കേരള കോൺഗ്രസ് (എം) ഇരിക്കൂർ നിയോജകമണ്ഡലം സെക്രട്ടറി സണ്ണി മുക്കുഴിയുടെ 
മകനും, കേരള യൂത്ത് ഫ്രണ്ട് (എം) ചെമ്പന്തൊട്ടി മണ്ഡലം പ്രസിഡണ്ടുമായ അരുൺ 
മാത്യുവിന്റെ വിയോഗത്തിൽ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി പാർട്ടി 
നേതാക്കൻമാർക്കൊപ്പം അഡ്വ മുഹമ്മദ് ഇഖ്ബാൽ  റീത്ത് സമർപ്പിക്കുന്നു.,ജില്ലാ പ്രസിഡന്റ് ജോയ് കൊന്നക്കൽ ,
സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റിയാനിമറ്റം ഉൾപ്പെടെയുള്ളവർ സമീപം

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.