സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷിക്കാം

വിധവകളായ 55 വയസ്സില്‍ താഴെ പ്രായമുളള സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനാണ് സഹായം ലഭിക്കുക.

Sep 9, 2024
സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷിക്കാം
apply-for-the-helping-hand-scheme

തിരുവനന്തപുരം :വനിത ശിശുവികസന വകുപ്പ്  നടപ്പിലാക്കുന്ന ഒറ്റത്തവണ ധനസഹായം ചെയ്യുന്ന സഹായഹസ്തം പദ്ധതി 2024-25 ലേക്ക്  അപേക്ഷ ക്ഷണിച്ചു.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകളായ 55 വയസ്സില്‍ താഴെ പ്രായമുളള സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനാണ് സഹായം ലഭിക്കുക.വാര്‍ഷികവരുമാനം 1 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുളളൂ.കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും അടുത്തുള്ള അക്ഷയകേന്ദ്രത്തെ സമീപിക്കുക. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.