മാത്‍സ് ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് (എം.ടി.എസ്.ഇ.) അപേക്ഷിക്കാം
കോട്ടയം: കേരള ഗണിതശാസ്ത്ര പരിഷത്ത് സംസ്ഥാനതലത്തിൽ നടത്തുന്ന മാത്‍സ് ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് (എം.ടി.എസ്.ഇ.) അപേക്ഷിക്കാം. കേരള, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകളിൽ എൽ.കെ.ജി. മുതൽ പ്ലസ്ടുവരെ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം.ഡിസംബർ എട്ടിന് നടക്കുന്ന പ്രാഥമിക പരീക്ഷയിൽ മികവ് തെളിയിക്കുന്നവർക്കുള്ള രണ്ടാം ഘട്ട പരീക്ഷ 2025 ജനുവരി 25-ന് ജില്ലാ കേന്ദ്രങ്ങളിൽ നടക്കും. ഇതിൽ ഒന്നുമുതൽ പത്തുവരെ റാങ്ക് നേടുന്ന എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ലഭിക്കും.വിശദവിവരങ്ങൾക്ക് 15 രൂപയുടെ തപാൽ സ്റ്റാമ്പ് സഹിതം ജനറൽ സെക്രട്ടറി, കേരള ഗണിതശാസ്ത്ര പരിഷത്ത്, മണർകാട് പി.ഒ., കോട്ടയം 686019 എന്ന വിലാസത്തിൽ അപേക്ഷിക്കുക.