കോഴ്സുകൾക്ക് അപേക്ഷിക്കാം
അടിസ്ഥാന യോഗ്യത പ്ലസ്ടു, തത്തുല്യം ആണ്

തിരുവനന്തപുരം : കേരള സർക്കാർ ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ 2024 -25 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുളള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസ് ഫുഡ് പ്രൊഡക്ഷൻ എന്നിവയിൽ അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ്ടു, തത്തുല്യം ആണ്. www.fcikerala.org വഴിയും തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ നേരിട്ടും അപേക്ഷിക്കാം. അപേക്ഷ 31ന് വൈകിട്ട് 5 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2728340, 8075319643, 7561882783, 8075899870.