സി.ഐ.എസ്.എഫ്.: 1161 കോൺസ്റ്റബിൾ/ ട്രേഡ്സ്‌മാൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
പത്താംക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം

ന്യൂഡൽഹി : സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സി.ഐ.എസ്.എഫ്.) കോൺസ്റ്റബിൾ/ട്രേഡ്സ്‌മാൻ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം.1161 ഒഴിവുണ്ട്. ഇതിൽ 103 ഒഴിവിൽ വനിതകൾക്ക് മുൻഗണനയുണ്ടാവും.
ട്രേഡുകളും ഒഴിവും: കുക്ക്-493, കോബ്ലർ-9, ടെയ്‌ലർ-23, ബാർബർ-199, വാഷർമാൻ-262, സ്വീപ്പർ-152, പെയിന്റർ-2, കാർപ്പെന്റർ-9, ഇലക്‌ട്രീഷ്യൻ-4, മാലി-4, വെൽഡർ-1, ചാർജ് മെക്കാനിക്-1, മോേട്ടാർ പമ്പ് അറ്റെൻഡന്റ്-2. ഒഴിവുകൾ.
വിദ്യാഭ്യാസയോഗ്യത: പത്താംക്ലാസ് വിജയം/ തത്തുല്യം. സ്വീപ്പർ ഒഴികെയുള്ള ട്രേഡുകളിൽ ഐ.ടി.ഐ.ക്കാർക്ക് മുൻഗണന ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം നേടിയതായിരിക്കണം യോഗ്യത.
പ്രായം: 2025 ഓഗസ്റ്റ് ഒന്നിന് 18-23 വയസ്സ്. അപേക്ഷകർ 02.08.2002-ന് മുൻപോ 01.08.2007-ന് ശേഷമോ ജനിച്ചവരാവാൻ പാടില്ല. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.