തുല്യത കോഴ്സുകളിലേക്ക് മെയ് 31 വരെ അപേക്ഷിക്കാം
പച്ച മലയാളം കോഴ്സുകളിലേക്ക് മെയ് 31 വരെ അപേക്ഷിക്കാം. 50 രൂപ ഫൈനോട് കൂടിയാണ് അപേക്ഷിക്കാന്‍ അവസരം.

തിരുവനന്തപുരം : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ, പച്ച മലയാളം കോഴ്സുകളിലേക്ക് മെയ് 31 വരെ അപേക്ഷിക്കാം. 50 രൂപ ഫൈനോട് കൂടിയാണ് അപേക്ഷിക്കാന്‍ അവസരം. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരം തുല്യതക്കും 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സിലേക്കും അപേക്ഷിക്കാം. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളില്‍ ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പത്താംതര കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ക്ക് ഏഴാം ക്ലാസ് യോഗ്യത ഉണ്ടായിരിക്കണം. പത്താം ക്ലാസ്സ് വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിന് ചേരാം. ഉയര്‍ന്ന പ്രായപരിധിയില്ല. പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്കും അപേക്ഷിക്കാം. കോഴ്‌സുകളിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ വികസന, തുടര്‍ വിദ്യാകേന്ദ്രം പ്രേരക്മാരുമായി ബന്ധപ്പെടാം. ഫോണ്‍- 04936-202091.