അസാപ് കേരളയിൽ എ ആർ / വി ആർ ട്രെയ്‌നർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
2025 ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ എ ആർ / വി ആർ ട്രെയ്‌നർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്, എം.ടെക്, ബി സി എ, എം സി എ വിഷയങ്ങളിലോ മറ്റു വിഷയങ്ങളിലെയോ ബിരുദധാരികൾക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. കളമശ്ശേരി, കഴക്കൂട്ടം, പാമ്പാടി, കുന്നംകുളം എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലായാണ് അവസരങ്ങളുള്ളത്. 2025 ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.asapkerala.gov.in/careers/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.