കൂത്തുപറമ്പിൽ അങ്കണവാടി വർക്കർക്ക് തേനീച്ച ആക്രമണത്തിൽ പരിക്ക്
വനപാതയിൽ വച്ച് തേനീച്ചക്കൂട്ടം ആക്രമിച്ചു; അങ്കണവാടി വർക്കർക്ക് പരിക്ക്

കണ്ണൂർ : പന്ന്യോട് അങ്കണവാടിയിലെ ശ്രീദേവിക്കാണ് പരിക്കേറ്റത്. വനപാതയിലൂടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു.
തുടർന്ന് സമീപത്തെ തോട്ടിൽ മുങ്ങി നിന്നാണ് ശ്രീദേവി ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത്. പിന്നാലെ വിവരമറിഞ്ഞ് സഹോദരനും നാട്ടുകാരുമെത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്നു ശ്രീദേവി. തുടർന്ന് വനംവകുപ്പ് അധികൃതരെത്തി ജീപ്പിൽ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചു.