കണ്ണൂരിലും കരിപ്പൂരിലെ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസുകൾ റദ്ദാക്കി
കരിപ്പൂരിൽ നിന്നുള്ള 6 സർവീസുകളാണ് റദ്ദാക്കിയത്. റാസൽഖൈമ, ദുബായ്, കുവൈറ്റ്, ദോഹ, ബഹ്‌റൈൻ, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത്
കണ്ണൂർ : കണ്ണൂരിലും കരിപ്പൂരിലെ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്നുള്ള 6 സർവീസുകളാണ് റദ്ദാക്കിയത്. റാസൽഖൈമ, ദുബായ്, കുവൈറ്റ്, ദോഹ, ബഹ്‌റൈൻ, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി. ദമാം,അബുദാബി സർവ്വീസുകളാണ് റദ്ദാക്കിയത്.എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ സമരത്തെ തുടർന്ന് ഒരാഴ്ചയോളമായി സർവീസുകൾ മുടങ്ങുകയാണ്. ജീവനക്കാരുടെ ആവശ്യങ്ങൾ പരിശോധിക്കുമെന്നും പരിഗണിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് ഉറപ്പുവരുത്തിയ ശേഷം ജീവനക്കാർ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നും സർവീസുകൾ മുടങ്ങിയിരിക്കുന്നത്.