ശാരദാ മുരളീധരൻ പുതിയ ചീഫ് സെക്രട്ടറി, ഡോ. വി.വേണു ഓഗസ്റ്റ് 31-ന് സ്ഥാനമൊഴിയും
After the husband and the wife
![ശാരദാ മുരളീധരൻ പുതിയ ചീഫ് സെക്രട്ടറി, ഡോ. വി.വേണു ഓഗസ്റ്റ് 31-ന് സ്ഥാനമൊഴിയും](https://akshayanewskerala.in/uploads/images/202408/image_870x_66c5f27b6ae16.jpg)
തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിക്കാൻ തീരുമാനിച്ച് മന്ത്രിസഭായോഗം. നിലവിൽ പ്ലാനിങ്ങ് അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരൻ. ചീഫ് സെക്രട്ടറി ഡോ. വി. വേണു ഓഗസ്റ്റ് 31-ന് സ്ഥാനമൊഴിയുന്നതിന് ശേഷമായിരിക്കും നിയമനം. വി. വേണുവിന്റെ ഭാര്യയാണ് ശാരദാ മുരളീധരൻ.
സംസ്ഥാനത്ത് ദമ്പതികള്‍ മുന്‍പും ചീഫ് സെക്രട്ടറിമാരായിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് അടുപ്പിച്ച് ഈ സ്ഥാനത്തേക്ക് ഭാര്യാ ഭര്‍ത്താക്കന്മാര്‍ എത്തുന്നത്. സ്ഥാനമൊഴിയുന്ന വി. വേണുവിന് പുതിയ ചുതല സര്‍ക്കാര്‍ ഏല്‍പ്പിക്കുമെന്നും സൂചനയുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കാനായി സര്‍ക്കാര്‍ ഓരു സമിതിയെ നിയോഗിക്കുന്നുണ്ട്. ഇതിന്റെ തലപ്പത്തേക്ക് വേണു എത്തുമെന്നാണ് വിവരം.
2024 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. അതിനായി ഇതിന് 34.29 കോടി രൂപ മുൻകൂറായി സപ്ലൈകോയ്‌ക്ക് അനുവദിച്ചു. റേഷൻകടകൾ മുഖേനയാണ് കിറ്റ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക.