രാമപുരത്ത് ടാങ്കറില്‍നിന്ന് ആസിഡ് ചോര്‍ച്ച; 10 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
സമീപത്തുള്ള നഴ്സിംഗ് കോളജിലെ വിദ്യാർഥികൾക്കാണ് ശ്വാസതടസം അടക്കം അനുഭവപ്പെട്ടത്.

കണ്ണൂർ∙ രാമപുരത്ത് ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ടാങ്കറില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടർന്ന് 10 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം.സമീപത്തുള്ള നഴ്സിംഗ് കോളജിലെ വിദ്യാർഥികൾക്കാണ് ശ്വാസതടസം അടക്കം അനുഭവപ്പെട്ടത്. ഇവരിൽ രണ്ട് പേരെ കണ്ണൂർ മെഡിക്കൽ കോളജിലും മറ്റുള്ളവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.