തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; മുപ്പതോളം പേർക്ക് പരുക്ക്
ACCIDENT THALAYOLAPARAMP

തലയോലപ്പറമ്പ് : സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മുപ്പതോളം പേർക്ക് പരുക്ക്. രണ്ടു പേരുടെ നില ഗുരുതരം. കോട്ടയം എറണാകുളം റോഡിൽ തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംക്‌ഷനിലാണ് അപകടം.എറണാകുളത്തുനിന്നും ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ആവേ മരിയ ബസ് ആണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച വൈകിട്ട് 7.15ഓടെയാണ് അപകടം നടന്നത്. വളവു വീശി എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞ ബസ് സമീപത്തെ അക്ഷയകേന്ദ്രത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു, പരിക്കേറ്റവർ അടുത്തുള്ള ഹോസ്പിറ്റലുകളിൽ ചികിത്സ തേടി.