കളർകോട് അപകടം ;മരണം അഞ്ച് ,ആറുപേർക്ക് പരുക്ക്

അപകടത്തിൽപെട്ടത് ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികൾ

Dec 3, 2024
കളർകോട് അപകടം ;മരണം അഞ്ച് ,ആറുപേർക്ക് പരുക്ക്
kalarcode accident

ആ​ല​പ്പു​ഴ​:​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​ക​ള​ർ​കോ​ട് ​ഭാ​ഗ​ത്ത് ​കാ​റും​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഫാ​സ്റ്റ് ​പാ​സ​ഞ്ച​ർ​ ​ബ​സും​ ​കൂ​ട്ടി​യി​ടി​ച്ച് ​അ​ഞ്ച് ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ജീ​വ​ൻ​ ​പൊ​ലി​ഞ്ഞു.​ ​ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​എം.​ബി.​ബി.​എ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​ക​ണ്ണൂ​ർ​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​ജ​ബ്ബാ​ർ,​ കോട്ടയം സ്വദേശി ​ആ​യു​ഷ് ഷാജി​,​ ​മലപ്പുറം സ്വദേശി ദേ​വാ​ന​ന്ദ്,​ ​പാലക്കാട് സ്വദേശി ശ്രീദേവ്,​ലക്ഷദ്വീപ് സ്വദേശി ​മു​ഹ​മ്മ​ദ് ​ഇ​ബ്രാ​ഹിം​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.കാ​റി​ലു​ണ്ടാ​യി​രു​ന്ന​ ​ഗൗ​രീ​ശ​ങ്ക​ർ,​ ​കൃ​ഷ്ണ​ദേ​വ്,​ ​ആ​ൽ​വി​ൻ​ ​എ​ന്നി​വ​രെ​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ഇതിൽ ആൽവിന്റെ നില അതീവ ഗുരുതരമായതോടെ ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റി.​ഇ​ന്ന​ലെ​ ​രാ​ത്രി​ 9.30​ ​ഓ​ടെ​ ​ക​ള​ർ​കോ​ട് ​ച​ങ്ങ​നാ​ശേ​രി​ ​മു​ക്കി​ലാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​ഗു​രു​വാ​യൂ​രി​ൽ​ ​നി​ന്ന് ​കാ​യം​കു​ള​ത്തേ​ക്ക് ​വ​രി​ക​യാ​യി​രു​ന്ന​ ​ഫാ​സ്റ്റ് ​പാ​സ​ഞ്ച​റും​ ​വ​ണ്ടാ​നം​ ​ഭാ​ഗ​ത്തു​നി​ന്നു​ ​ആ​ല​പ്പു​ഴ​ ​ഭാ​ഗ​ത്തേ​ക്ക് ​വ​രി​ക​യാ​യി​രു​ന്ന​ ​ട​വേ​ര​ ​കാ​റു​മാ​ണ് ​കൂ​ട്ടി​യി​ടി​ച്ച​ത്.നി​ശ്ശേ​ഷം​ ​ത​ക​ർ​ന്ന​ ​കാ​റി​ന്റെ​ ​മു​ൻ​ ​സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന​ ​മൂ​ന്നു​പേ​രും​ ​പി​ൻ​സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന​ ​ര​ണ്ടു​പേ​രു​മാ​ണ് ​മ​രി​ച്ച​ത്.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​ആ​ല​പ്പു​ഴ​യി​ൽ​ ​സി​നി​മ​യ്ക്കാ​യി​ ​കാ​റി​ൽ​ ​വ​രി​ക​യാ​യി​രു​ന്നു​ ​പതിനൊന്നംഗ​ ​സം​ഘ​മെ​ന്നാ​ണ് ​ല​ഭി​ക്കു​ന്ന​ ​വി​വ​രം.​കാറോടിച്ചിരുന്ന ഗൗരീശങ്കറിന്റെ കാലൊടിഞ്ഞിട്ടുണ്ട്. കാറിലുണ്ടായിരുന്ന മറ്റ് സഹപാഠികളായ കൃഷ്ണദേവ്, മുഹ്സീൻ,സെയ്ൻ,ആനന്ദ് എന്നിവരെയും തിരുവനന്തപുരംമെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെയും ആരുടെയും നില ഗുരുതരമല്ല.​അ​പ​ക​ട​ത്തി​ൽ​ ​ബ​സ് ​യാ​ത്ര​ക്കാ​രാ​യ​ ​ചി​ല​ർ​ക്കും​ ​പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.​ ​ഇ​വ​രെ​ ​ആ​ല​പ്പു​ഴ​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ ​ഓ​ടി​ക്കൂ​ടി​യ​ ​നാ​ട്ടു​കാ​രും​ ​ഫ​യ​ർ​ഫോ​ഴ്സും​ ​ചേ​ർ​ന്നാ​ണ് ​പു​റ​ത്തെ​ടു​ത്ത​ത്.​ ​കു​ട്ടി​ക​ളി​ൽ​ ​ഒ​രാ​ളു​ടെ​ ​ര​ണ്ട് ​കൈ​ക​ളും​ ​അ​റ്റ​നി​ല​യി​ലാ​യി​രു​ന്നു.​ ​കാ​റി​ൽ​ ​നി​ന്ന് ​പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ​ത​ന്നെ​ ​മൂ​ന്നു​പേ​ർ​ ​മ​രി​ച്ച​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ശേ​ഷ​മാ​ണ് ​അ​ഞ്ചു​പേ​രു​ടെ​യും​ ​മ​ര​ണം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​അ​പ​ക​ട​സ​മ​യ​ത്ത് ​ന​ല്ല​ ​മ​ഴ​യു​ണ്ടാ​യി​രു​ന്നു.​ ​കാ​‌​ർ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട​താ​ണ് ​അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് ​പൊ​ലീ​സി​ന് ​ല​ഭി​ച്ച​ ​പ്രാ​ഥ​മി​ക​ ​വി​വ​രം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.