തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം : പൂന്തുറ ബീമാപള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു. പൊലീസിന്‍റെ ഗുണ്ടാ പട്ടികയിലുള്ള ഷിബിലി (40) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഇജാസ് എന്നയാൾ ഒളിവിലാണെന്നും ഇയാൾക്കുവേണ്ടി തിരച്ചിൽ ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.


