എ.വി.റസൽ വീണ്ടും സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി
കോട്ടയം : സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി. റസലിനെ (63) വീണ്ടും തിരഞ്ഞടുത്തു. വി.എൻ. വാസവൻ നിയമസഭാംഗമായതോടെ സെക്രട്ടറിയായ റസൽ കഴിഞ്ഞ സമ്മേളനം മുതൽ തുടരുകയായിരുന്നു.
ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട് . ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റാണ്. ചങ്ങനാശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടിൽ എ.കെ. വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. ബിന്ദുവാണ് ഭാര്യ. ഏക മകൾ :ചാരുലത. മരുമകൻ : അലൻ ദേവ്.
സുരേഷ് കുറുപ്പ്, സി.ജെ. ജോസഫ്, അഡ്വ. കെ. അനിൽകുമാർ, എം.പി. ജയപ്രകാശ്, കെ. അരുണൻ, ബി. ആന്ദക്കുട്ടൻ എന്നിവരെ ഒഴിവാക്കി. സംസ്ഥാന സമിതിയംഗമായതിനാലാണ് അനിൽകുമാർ ഒഴിവാക്കപ്പെട്ടത്. കുറുപ്പ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. മറ്റുള്ളവർ പ്രായപരിധി കഴിഞ്ഞതിനാലും ആരോഗ്യപ്രശ്നവും മൂലമാണ് ഒഴിവായത്.
38 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
പുതിയതായി 6 പേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ബി ശശി കുമാര്‍, സുരേഷ് കുമാര്‍, ഷീജാ അനില്‍,കെ കെ രഞ്ജിത്ത്, സുഭാഷ് ടി വര്‍ഗീസ്, കെ. ജയകൃഷ്ണന്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്.
കഴിഞ്ഞ നാല് ദിവസമായി നടന്നുവന്ന സി പിഐ എം കോട്ടയം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പ്രതിനിധി സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്നലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറിയും, സംഘടനാ റിപ്പോര്‍ട്ടിന്‍ന്മേലുള്ള ചര്‍ച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്ററും മറുപടി പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗങ്ങൾ
എ വി റസൽ, പി കെ ഹരികുമാർ, ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്ണൻ, ലാലിച്ചൻ ജോർജ്, കൃഷ്ണകുമാരി രാജശേഖരൻ, റെജി സഖറിയ, എം കെ പ്രഭാകരൻ, പി വി സുനിൽ, ജോയി ജോർജ്, എം എസ് സാനു, പി ഷാനവാസ്, രമാ മോഹൻ, വി ജയപ്രകാശ്, കെ രാജേഷ്, ഗിരീഷ് എസ് നായർ, പി എൻ ബിനു, തങ്കമ്മ ജോർജുകുട്ടി, ജെയ്ക് സി തോമസ്, കെ എൻ വേണുഗോപാൽ, കെ സി ജോസഫ്, ഇ എസ് ബിജു, ടി സി മാത്തുക്കുട്ടി, കെ ശെൽവരാജ്, വി ജി ലാൽ, സജേഷ് ശശി, കെ ആർ അജയ്, കെ വി ബിന്ദു, കെ പി പ്രശാന്ത്, ഷമീം അഹമ്മദ്, ഡോ. പി കെ പത്മകുമാർ, സി എൻ സത്യനേശൻ, ബി സുരേഷ് കുമാർ, അഡ്വ. ഷീജാ അനിൽ, ബി ശശികുമാർ, കെ ജയകൃഷ്ണൻ, കെ കെ രഞ്ജിത്ത്, സുഭാഷ് പി വർഗീസ്.