ശക്തമായ തിരമാല; ശംഖുമുഖത്ത് വള്ളംമറിഞ്ഞ് ഒരാളെ കാണാതായി
രാവിലെ 8.30-ഓടെയാണ് സംഭവം. വലിയതുറ ഫാത്തിമമാതാ സ്വദേശി മഹേഷിനെയാണ് കാണാതായത്.

തിരുവനന്തപുരം: ശംഖുമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ശനിയാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം. വലിയതുറ ഫാത്തിമമാതാ സ്വദേശി മഹേഷിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന ബിനു എന്നയാൾ നീന്തി രക്ഷപ്പെട്ടു.തീരം കടലെടുത്തതോടെ വിഴിഞ്ഞം ഹാർബറിലേക്ക് വള്ളം കൊണ്ടുപോകുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. ഇരുവരും കടലിൽ വീണെങ്കിലും മഹേഷിനെ കാണാതാകുകയായിരുന്നു.