മടപ്പള്ളി ശ്രീ അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്ര പൂര മഹോൽസവത്തോടനുബന്ധിച്ച് ചോമ്പാല പൊലീസിന്റെ നേതൃപ്തത്തിൽ വളണ്ടിയേഴ്സിനായി മുൻകരുതൽ ക്ലാസ് നടത്തി.

കേരളത്തിലെ ഏറ്റവും പ്രശസ്ത പൂരങ്ങളിലൊന്നായ മടപ്പള്ളി ശ്രീ അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്ര പൂരമഹോൽസവം ഏപ്രിൽ 2 ന് കൊടിയേറി ഏപ്രിൽ 9.ന് അവസാനിക്കും. പ്രധാന ഉൽസവം ഏപ്രിൽ 8 ന്. അന്നേ ദിവസമാണ് പ്രശസ്തമായ വെടിക്കെട്ട് നടക്കുന്നത്

Apr 1, 2025
മടപ്പള്ളി ശ്രീ അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്ര പൂര മഹോൽസവത്തോടനുബന്ധിച്ച് ചോമ്പാല പൊലീസിന്റെ നേതൃപ്തത്തിൽ വളണ്ടിയേഴ്സിനായി മുൻകരുതൽ ക്ലാസ് നടത്തി.

. മടപ്പള്ളി ശ്രീ അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്ര പൂരമഹോൽവം പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുന്നതിനായി മുൻകരുതൽ യോഗം സംഘടിപ്പിച്ചു. സ്ത്രീകളടക്കം നൂറ് കണക്കിന് ആളുകൾ യോഗത്തിൽ സന്നിഹിതരായി.

പല ഉൽസവസ്ഥലങ്ങളിലും  അടുത്ത കാലങ്ങളിലായി നടന്ന ദുരന്തങ്ങളുടേയും, ലഹരി വസ്തുക്കളുടെ വ്യാപക ഉപയോഗത്തിന്റേയും പശ്ചാത്തലത്തിലാണ് ക്ഷേത്ര കമ്മറ്റിയും പൊലീസും യോജിച്ച് കൊണ്ട് വളണ്ടിയേഴ്സിനായി ബോധവൽക്കരണ ക്ലാസ് സംഘടിപിച്ചത്.


സമീപകാലത്ത് നടന്ന വെടിക്കെട്ട് അപകടങ്ങൾ ആന ഇടഞ്ഞതുമായി ബന്ധപ്പെട്ടതുമായി ദുരന്തങ്ങൾ തുടങ്ങിയവ സവിസ്തരം പ്രതിപാതിച്ചു കൊണ്ട് വളണ്ടിയേഴ്സ് ജാഗരൂഗരായിക്കേണ്ട ആവശ്യകതയും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിലൂടെ സമൂഹത്തിലുണ്ടായ മാറ്റങ്ങളും അത് നമ്മുടെ ആഘോഷപരിപാടികളെ എങ്ങിനെയൊക്കെ ദോഷകരമായി സ്വാധീനിക്കാമെന്നും,  അതിനെ എങ്ങിയെല്ലാം നേരിടാമെന്നുമുള്ള വിശദമായ ക്ലാസായിരുന്നു ക്ഷേത്ര പരിസരത്ത് നടന്നത്.


ചോമ്പാല എസ് ഐ മാരായ വികാസ്, അനിൽകുമാർ സിവിൽ പൊലീസ് ഓഫീസർമാരായ സജിത്ത് വിജേഷ് എന്നിവർ വളണ്ടിയേഴ്സിന് ആവശ്യമായ മുൻകരുതൽ നിർദ്ദേശങ്ങൾ നൽകി


ക്ഷേത്രേശരൻമാർ കൂടി പങ്കെടുത്ത യോഗത്തിൽ കുമാരൻ വെളിച്ചപാടൻ സുധീർ വെളിച്ചപ്പാട് എന്നിവർ ചേർന്ന് ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്നുള്ള നിർദ്ദേശങ്ങൾ നൽകി.ക്ഷേത്രകമ്മറ്റി വൈസ് പ്രസിഡന്റ് യു രഞ്ജത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ  സിക്രട്ടറി രവീന്ദ്രൻ പി.ടി  സ്വഗതവും ജോയിന്റ് സിക്രട്ടറി മഹേഷ് എൻ ആർ നന്ദിയും പറഞ്ഞു.

Prajeesh N K MADAPPALLY