സജീവ് പാഴൂര്‍ രചന നിര്‍വഹിച്ച് പി.ജി.പ്രേം ലാല്‍ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതി ഏപ്രില്‍ 26 നു തിയേറ്ററുകളിലേക്കെത്തുന്നു

സജീവ് പാഴൂര്‍ രചന നിര്‍വഹിച്ച് പി.ജി.പ്രേം ലാല്‍ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതി ഏപ്രില്‍ 26 നു തിയേറ്ററുകളിലേക്കെത്തുമ്പോള്‍ ഒരു പ്രതിഭ കൂടി മലയാള സിനിമാ നായികാ നിരയിലേക്ക് എത്തുകയാണ്

Apr 24, 2024
സജീവ് പാഴൂര്‍ രചന നിര്‍വഹിച്ച് പി.ജി.പ്രേം ലാല്‍ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതി ഏപ്രില്‍ 26 നു തിയേറ്ററുകളിലേക്കെത്തുന്നു
ritten by Sajeev Pazhur and directed by PG Prem Lal, the 'panjavalsara padhadi'

സജീവ് പാഴൂര്‍ രചന നിര്‍വഹിച്ച് പി.ജി.പ്രേം ലാല്‍ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതി ഏപ്രില്‍ 26 നു തിയേറ്ററുകളിലേക്കെത്തുമ്പോള്‍ ഒരു പ്രതിഭ കൂടി മലയാള സിനിമാ നായികാ നിരയിലേക്ക് എത്തുകയാണ്.ഇരിഞ്ഞാലക്കുട സ്വദേശിനി കൃഷ്ണേന്ദു എ മേനോനാണ് പഞ്ചവത്സര പദ്ധതിയിലെ നായിക. ചെറുപ്പകാലം മുതല്‍ നൃത്തം അഭ്യസിക്കുന്ന കൃഷ്ണേന്ദു യുവജനോത്സവ മത്സരങ്ങളില്‍ വിവിധ നൃത്ത ഇനങ്ങളില്‍ വിജയിച്ചിട്ടുണ്ട്.നൃത്തത്തിനോടൊപ്പം അഭിനയത്തിലും താല്പര്യമുള്ള കൃഷ്ണേന്ദുവിന്റെ നായികയായുള്ള അരങ്ങേറ്റചിത്രമാണിത്. പഞ്ചവത്സര പദ്ധതിയില്‍ ഷൈനി എന്ന ഗ്രാമീണ പെണ്‍കുട്ടിയായാണ് കൃഷ്ണേന്ദു അഭിനയിക്കുന്നത്. മുന്‍പ് പതിനെട്ടാം പടി, ഗൗതമന്റെ രഥം എന്നീ ചിത്രങ്ങളില്‍ കൃഷ്ണേന്ദു അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ നായികക്ക് വേണ്ടിയുള്ള ഓഡിഷന്‍ വഴിയാണ് പഞ്ചവത്സര പദ്ധതിയിലേക്കെത്തുന്നത്. തന്റെ സിനിമാ ജീവിതത്തിലെ അഭിനയ മേഖലയിലെ വഴിത്തിരിവ് ആകാന്‍ സാധ്യതയുള്ള കഥാപാത്രമാണിതെന്നു കൃഷ്ണേന്ദു എ മേനോന്‍ പറയുന്നു. ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന സിറ്റി ലൈഫ് സ്വപ്നം കാണുന്ന ഒരു പെണ്‍കുട്ടിയുടെ കഥാപാത്രമാണ് ഈ ചിത്രത്തില്‍ കൃഷ്ണേന്ദു അവതരിപ്പിക്കുന്നത്. ചെന്നൈയില്‍ മൂന്നാം വര്‍ഷ എം.ബി. ബി.എസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണേന്ദു ഇരിഞാലക്കുട ശാന്തി നഗര്‍ സുകൃതത്തില്‍ കെ.ജി.അനില്‍കുമാറിന്റെയും ഉമാ അനില്‍കുമാറിന്റെയും ഇളയമകളാണ്. അമല്‍ജിത് എ മേനോന്‍ ആണ് സഹോദരന്‍.സോഷ്യല്‍ സറ്റയറില്‍ കഥ പറയുന്ന പഞ്ചവത്സര പദ്ധതിയുടെ സംഗീത സംവിധാനം ഷാന്‍ റഹ്‌മാന്‍ നിര്‍വഹിക്കുന്നു. പിപി കുഞ്ഞികൃഷ്ണന്‍, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാര്‍, ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്‍,സിബി തോമസ്,ജിബിന്‍ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഡി ഓ പി : ആല്‍ബി, എഡിറ്റര്‍ : കിരണ്‍ ദാസ്, ലിറിക്സ് : റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ആര്‍ട്ട് : ത്യാഗു തവനൂര്‍, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പില്‍, സ്റ്റന്‍ഡ്സ് : മാഫിയാ ശശി, വസ്ത്രാലങ്കാരം : വീണാ സ്യമന്തക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ജിനു.പി.കെ, സൗണ്ട് ഡിസൈന്‍ : ജിതിന്‍ ജോസഫ്, സൗണ്ട് മിക്‌സ് : സിനോയ് ജോസഫ്, വി എഫ് എക്‌സ് : അമല്‍, ഷിമോന്‍.എന്‍.എക്‌സ്(മാഗസിന്‍ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടര്‍ : രാജേഷ് തോമസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ : ധനേഷ് നടുവള്ളിയില്‍, സ്റ്റില്‍സ് : ജസ്റ്റിന്‍ ജെയിംസ്, പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.