വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് കൊല്ലം സ്വദേശികളായ രണ്ടു പേർ മരിച്ചു

തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശിയായ അൽ അമീൻ (24 വയസ്സ്), കൊട്ടാരക്കര സ്വദേശിയായ അൻവർ (34 വയസ്സ്) എന്നിവരാണ് മരിച്ചത്. അൽ അമീന്‍റെ സഹോദരിയുടെ ഭർത്താവാണ് അൻവർ. ഇരുവരും കടലിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടുകൂടിയായിരുന്നു സംഭവം.